മനം നിറച്ച് മയ്യിൽ
2020 ജൂൺ 1
>> എസ് എസ് എൽ സി പരീക്ഷയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികള
പരീക്ഷക്കിരുത്തി മുഴുവൻ പേരെയും വിജയിപ്പിച്ച സർക്കാർ സ്കൂൾ എന്ന
പെരുമയുമായി മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർസെക്കന്ററി സ്കൂൾ. 623 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. മുഴുവൻ കുട്ടികളും വിജയിച്ചു. 93 കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസും 38 പേർക്ക് ഒമ്പത് വിഷയത്തിൽ എ പ്ലസും ലഭിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അധ്യയന വർഷത്തിന്റെ ആരംഭം മുതൽ ആസുത്രിതമായി നടത്തിയ പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്. ലോക്ക്ഡൗൺ കാലത്ത് നടത്താൻ അവശേഷിച്ച പരീക്ഷകൾക്ക് ടൈംടേബിൾ പ്രകാരം ഓൺലൈൻ പരിശീലനവും മാതൃകാ പരീക്ഷകളും സംഘടിപ്പിച്ചു. പി ടി എ യുടെ പ്രവർത്തനം മികച്ചതാണ്. മയ്യിലും പരിസര പ്രദേശത്തു നിന്നുമായി 3365 കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്.
No comments:
Post a Comment