About Us

ചരിത്ര വീഥിയില്‍ വിജ്ഞാന ജ്യോതിസ്സായി

.എം.എന്‍.എസ്.ജി.എച്ച്.എസ്.എസ് മയ്യില്‍

    
      നൂറ്റി ഇരുപത്തി അഞ്ച് വര്‍ഷത്തെ ചരിത്ര പശ്ചാത്തലം നെഞ്ചേറ്റുന്ന മയ്യിലിന്റെ തിലക ക്കുറിയാണ് ഇടൂഴി മാധവന്‍ നമ്പൂതിരി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, മയ്യില്‍. ആയിരത്തി എണ്ണൂറ്റി തൊണ്ണൂറില്‍ ശ്രീ. ഇടൂഴി മാധവന്‍ വൈദ്യര്‍ സ്ഥാപിച്ച കുടിപ്പള്ളിക്കൂടം ആയിരത്തി തൊള്ളായിരത്തി പത്തൊന്‍പതില്‍ നിലത്തെഴുത്ത് പള്ളിക്കൂടമായും ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്നില്‍ എലമെന്ററി സ്കൂളായും ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ആറില്‍ ഹയര്‍ എലമെന്ററി സ്കൂളായും ഉയര്‍ന്നു. ആയിത്തി തൊള്ളായിരത്തി അന്‍പത്തി ആറില്‍ മലബാര്‍ ഡിസ്ട്രിക്ടിനു കീഴിലായ സ്കൂള്‍ ആയിരത്തി തൊള്ളായിരത്തി അന്‍പത്തി ഏഴിലെ ഇ.എം.എസ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ മയ്യില്‍ ഗവണ്‍മെന്റ് ഹൈ സ്കൂള്‍ യാഥാര്‍ത്ഥ്യമായി. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴില്‍ ഹയര്‍ സെക്കന്ററി കോഴ്സ് ആരംഭിക്കുകയും അടുത്ത വര്‍ഷം മഹാനുഭാവനായ ഇടൂഴി മാധവന്‍ നമ്പൂതിരിയുടെ പേര് സ്കൂളിന് നല്കി.

       അഞ്ചാം തരം മുതല്‍ പ്ലസ്‌ടു വരെയായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൂവായിരത്തി അഞ്ഞൂറില്‍ അധികം വിദ്യാര്‍ത്ഥികള്‍ ഈ സ്കൂളില്‍ പഠിക്കുന്നു. ഏറെക്കാലമായി കെട്ടിട സൗകര്യത്തിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്ന അപര്യാപ്തത അടുത്ത വര്‍ഷത്തോടെ പരിഹരിക്കപ്പെടുമെന്നുള്ളത് ഏറെ ആഹ്ലാദകരമാണ്. ബഹുമാനപ്പെട്ട എം.എല്‍.എ ശ്രീ ജയിംസ് മാത്യുവിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ആറ് ക്ലാസ്മുറികളുള്ള ഇരു നില കെട്ടിടം, ഓഡിറ്റോറിയം, നബാര്‍ഡ് സഹായത്തോടെ ജില്ലാ പഞ്ചായത്ത് അനുവദിച്ച മൂന്ന് നിലകളുള്ള ഹയര്‍ സെക്കന്ററി കോമപ്ലക്സ്, അതോടൊപ്പം നവീകരിക്കുന്ന ഭക്ഷണ ശാല, ബസ്ക്കറ്റ് ബാള്‍ കോര്‍ട്ട്, മള്‍ട്ടി മീഡിയ കം ഇംഗ്ലീഷ് തിയറ്റര്‍ തുടങ്ങി നിലവില്‍ പൂര്‍ത്തിയായതും ഈ വര്‍ഷം പൂര്‍ത്തിയാകുന്നതുമായ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകന്നതോടെ അക്കാദമിക് രംഗത്തെന്ന പോലെ തന്നെ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും ജില്ലയിലെ തന്നെ ഏറ്റവും മികച്ച വിദ്യാലയമായി മാറുകയാണ് മയ്യില്‍ ഐ.എം.എന്‍.എസ്.ജി.എച്ച്.എസ്.എസ്.

         മികച്ച ഭൗതിക സാഹചര്യങ്ങള്‍, അധ്യാപല നിലവാരം, അച്ചടക്കം, കരിയര്‍ ഗൈഡന്‍സ്, ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങി വിവിധ തലങ്ങളില്‍ കുട്ടികളുടെ സമഗ്ര വളര്‍ച്ചക്കനുകൂലമായ ഒട്ടേറെ ഘടകങ്ങള്‍ വിദ്യാലയത്തിനുണ്ട്. വര്‍ഷങ്ങളായി എസ്.എസ്.എല്‍സി, പ്ലസ്‌ടു, യു.എസ്.എസ്, എന്‍.എം.എം.എസ് , എന്‍.ടി.എസ് തുടങ്ങിയ പരീക്ഷകളില്‍ സംസ്ഥാനത്തു തന്നെ ഉന്നത വിജയം നിലനിര്‍ത്തുന്നു നമ്മുടെ വിദ്യാലയം. കഴിഞ്ഞ അക്കാദമിക വര്‍ഷം അഞ്ഞൂറ്റി എണ്‍പത്തി ഒന്‍പത് കുട്ടികളെ പരീക്ഷക്കിരുത്തി നൂറ് ശതമാനം വിജയവും എണ്‍പത്തി മൂന്ന്  ഫുള്‍ എ പ്ലസും നാല്പത്തി അഞ്ച്  ഒന്പത് എ പ്നസും കരസ്ഥമാക്കി. ഹയര്‍ സെക്കന്ററിയിലും മികച്ച വിജയം നേടാനായി. പതിനേഴ് ഫുള്‍ എ പ്ലസ് ലഭിച്ചു.  സബ്‌ജില്ലാ ശാസ്ത്രോത്സവം, കലോത്സവം, കായികമേള എന്നിവയില്‍ പങ്കെടുക്കുന്ന ഇവിടുത്തെ കലാ കായിക പ്രതിഭകള്‍ ഓവറോള്‍ ചാംപ്യന്‍ഷിപ്പ് എല്ലാ വര്‍ഷവും സ്കൂളില്‍ എത്തിക്കുന്നു. കഴിഞ്ഞ വര്‍ഷം തളിപ്പറമ്പ് സൗത്ത് ഉപജില്ലയില്‍ ലഭിച്ച ഇരുപത് യു.എസ്.എസ് സ്കോളര്‍ഷിപ്പില്‍ പതിമൂന്ന് കുട്ടികളും സ്കൂളിന്റെ അഭിമാന താരങ്ങളാണ്. ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്‌സി യൂണിറ്റിലെ എട്ട് കുട്ടികള്‍ക്ക് രാഷ്ട്രപതി പുരസ്കാര്‍ അവാര്‍ഡും 8 കുട്ടികള്‍ക്ക് രാജ്യപുരസ്കാര്‍ അവാര്‍ഡും ഈ വര്‍ഷം ലഭിച്ചിട്ടുണ്ട്. കൂടാതെ എന്‍.സി.സി, ജെ.ആര്‍.സി, എന്‍.എസ്.എസ് എന്നിവയുടെ യൂണിറ്റുകളും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. 

          തളിപ്പറമ്പ് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്കൂളിന്റെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി പ്രവേശന കവാടം ആകര്‍ഷകമാക്കല്‍, ആധുനിക ശുചിമുറി കോംപ്ലക്സ്, മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കൂടി ഏറ്റെടുത്ത് നടത്താനുള്ള തയ്യാറെടുപ്പിലാണ് പി.ടി.എയും മാനേജ്മെന്റ് കമ്മറ്റിയും. അതോടൊപ്പം ആര്‍.എം.എസ്.എ അനുവദിച്ച അന്‍പത് ലക്ഷം രൂപയുടെ ഹൈ സ്കൂള്‍ സയന്‍സ് ലാബിന്റെ പ്രവര്‍ത്തനവും ഈ വര്‍ഷം തുടങ്ങുകയാണ്. 

          കേരളാ സര്‍ക്കാരിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിക്കൊപ്പം പഠന നിലവാരം മെച്ചപ്പെട്ട രീതിയില്‍ ഉയര്‍ത്തുന്നതിന് സാധിക്കുന്നതിനാല്‍ സ്കൂള്‍ അഡ്മിഷന്‍ വലിയ തോതില്‍ വര്‍ദ്ധിക്കുകയാണ്. അഞ്ച്, എട്ട് ക്ലാസുകളിലേക്ക് ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ തുടങ്ങിയെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ആ ക്ലാസുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും പ്രവേശനം നല്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മാനേജ്മെന്റ് കമ്മറ്റി. സ്കൂളിന്റെ സമഗ്ര വികസനത്തിന് മുഴുവന്‍ വിദ്യാഭ്യാസ സ്നേഹികളുടെയും സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

സ്റ്റാഫ് ആന്റ് പി.ടി.എ
 IMNSGHSS Mayyil. 

No comments:

Post a Comment