Republicday-2020

റിപ്പബ്ലിക്ക് ദിനം സമുചിതമായി ആചരിച്ചു

2020 ജനുവരി 26 >> രാജ്യത്തിന്റെ എഴുപത്തി ഒന്നാമത് റിപ്പബ്ലിക്ക് ദിനം സ്കൂളിൽ സമുചിതമായി ആചരിച്ചു. രാവിലെ 9.30 ന് പ്രിൻസിപ്പാൾ ശ്രീ എം കെ അനൂപ് കുമാർ ദേശീയ പതാക ഉയർത്തി ചടങ്ങുകളക്ക് തുടക്കം കുറിച്ചു. എൻ സി സി, എസ് പി സി, ജെ ആർ സി കാഡറ്റുകൾ ദേശീയ പതാകയെ സല്യൂട്ട് ചെയ്തു. തുടർന്ന് പ്രിൻസിപ്പാൾ ശ്രീ എം കെ അനൂപ് കുമാർ, വൈസ് പ്രിൻസിപ്പാൾ ശ്രീ ടി കെ ഹരീന്ദ്രൻ, ഡെപ്യൂട്ടി ഹെഡ്‍മിസ്ട്രസ് ശ്രീമതി എം സി ഷീല, പ്രൈമറി വിഭാഗം സീനിയർ അധ്യാപകൻ ശ്രീ കെ സി പദ്മനാഭൻ, എസ് പി സി സി പി ഒ ശ്രീ കെ സി സുനിൽ, സ്റ്റാഫ് സെക്രട്ടറി ശ്രീ സി സി വിനോദ് കുമാർ എന്നിവർ റിപ്പബ്ലിക് ദിന സന്ദേശം കുട്ടികൾക്ക് നല്കി. ഇന്ത്യൻ ഭരണ ഘടനയുടെ സംരക്ഷണ പ്രതിജ്ഞ എസ് പി സി കാഡറ്റ് നയൻ സാവേരി ചൊല്ലിക്കൊടുത്തു. കുട്ടികൾ ഏറ്റുചൊല്ലി.  മ്യൂസിക് ക്ലബ്ബിന്റെ ദേശഭക്തി ഗാനങ്ങളും അരങ്ങേറി.







No comments:

Post a Comment