Re opening

 

സ്കൂൾ തുറന്നു.. കരുതലോടെ..

2021 നവംബർ 1 >> കോവിഡു കാരണം ഒന്നരവർഷത്തിലോറെയായി അടച്ചിട്ട കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്നുമുതൽ വീണ്ടും അധ്യയനം ആരംഭിച്ചു. രാവിലെ മുതൽ കുട്ടികൾ മാസ്കും ധരിച്ചാണ് എത്തിയത്. സാനിറ്റൈസറും തെർമൽ സ്കാനറും ഉപയോഗിച്ചാണ് അധ്യാകർ കുട്ടികളെ ക്ലാസ് മുറികളിലേക്ക് ആനയിച്ചത്. ഒരു ബെഞ്ചിൽ രണ്ട് വീതം കുട്ടികളെ ഇരുത്തി അധ്യാകർ ക്ലാസെടുത്തു. പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ, അധ്യാപകർ, പി ടി എ കമ്മറ്റി അംഗങ്ങൾ എന്നിവർ ജാഗ്രത പാലിക്കുന്നതിന് മേൽനോട്ടം നൽകി. ഏറെ നാളുകൾക്കശേഷം സ്കൂളിൽ തിരിച്ചെത്താൻ കഴിഞ്ഞ സന്തോഷത്തിലാണ് കുട്ടികളും അധ്യാപകരും. മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാഗത ഗാനവും അരങ്ങേറി. 









No comments:

Post a Comment