പ്രവേശനോത്സവം നടന്നു
2022 ജൂൺ 1 >> ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർസെക്കന്ററി സ്കൂളിൽ 2022-23 വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി നടന്നു. പ്രവേശനോത്സവം പിടിഎ വൈസ് പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ പ്രിൻസിപ്പാൾ അനൂപ് കുമാർ എം കെ ഉദ്ഘാടനം ചെയ്ത. പുതുതായി എത്തിയ കുട്ടികളെ അധ്യാപകരും, രക്ഷിതാക്കളും, സ്റ്റഡന്റ് പോലീസും ചേർന്ന് സ്വീകരിച്ചു. കുട്ടികൾക്ക് മധുര പലഹാരവും നൽകി. ഓഡിറ്റോറിയത്തിൽ ആഘോഷ ചടങ്ങുകൾ നടന്നു. ഹെഡ്മാസ്റ്റർ എം സുനിൽ കുമാർ അധ്യക്ഷം വഹിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എം സി ഷീല, ഹയർ സെക്കന്ററി സീനിയർ അധ്യാപകൻ കെ മനോജ്, സ്റ്റാഫ് സെക്രട്ടറി സി സി വിനോദ് കുമാർ എന്നിവർ ആശംസകൾ നേർന്നു. കെ സി സുനിൽ നന്ദി പറഞ്ഞു.
No comments:
Post a Comment