New building

 

  കെട്ടിട നിർമ്മാണ പ്രവൃത്തി തുടങ്ങി

2020 സപ്തംബർ 8 >> ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർസെക്കന്ററി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി തുടങ്ങി. ഇരിക്കൂർ ബ്ലാക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി വസന്തകുമാരി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വഴി കേന്ദ്ര സർക്കാർ അനുവദിച്ച തുകയിലാണ് കെട്ടിട നിർമ്മാണം. 51 ലക്ഷം രൂപയുടെ പദ്ധതിയിൽ 40 ശതമാനം സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. കൂടാതെ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന ടോയ്‍ലെറ്റ് സമുച്ചയത്തിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനവും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ രാധിക അധ്യക്ഷയായി. പ്രിൻസിപ്പാൾ എം കെ അനൂപ് കുമാർ, ഹെഡ്‍മാസ്റ്റർ ടി കെ ഹരീന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി സി സി വിനോദ് കുമാർ, പി ടി എ പ്രസിഡണ്ട് പി പി സുരേഷ് ബാബു, വാർഡ് മെമ്പർ കെ ഉഷ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സി പി നാസർ സ്വാഗതം പറഞ്ഞു. ബസ് സ്റ്റാന്റിനടുത്തുള്ള പഴയകാല ക്രാഫ്റ്റ് റൂം ഉൾപ്പെടുന്ന കെട്ടിടം പൊളിച്ചാണ് പുതിയ കെട്ടിടം പണിയുന്നത്.

    


No comments:

Post a Comment