2022 ആഗസ്ത് 15 >> രാജ്യത്തിന്റെ എഴുപത്തി അഞ്ചാമത് സ്വാതന്ത്ര്യ ദിനം സ്കൂളിൽ സമുചിതമായി ആചരിച്ചു. രാവിലെ 9 മണിക്ക് പ്രിൻസിപ്പാൾ ശ്രീ എം കെ അനൂപ് കുമാർ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ ശ്രീ എം സുനിൽകുമാർ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി എം സി ഷീല, സ്റ്റാഫ് സെക്രട്ടറി ശ്രീ സി സി വിനോദ് കുമാർ എന്നിവർ അനുഗമിച്ചു. എൻ സി സി, എസ് പി സി, എൻ എസ് എസ്, റെഡ്ക്രോസ് വളണ്ടിയർമാർ സന്നിഹിതരായിരുന്നു. പതാക ഉയർത്തിയ ശേഷം ഓഡിറ്റോറിയത്തിൽ സമ്മേളിച്ച് സ്വാതന്ത്ര്യ ദിന സന്ദേളങ്ങളും കൈമാറി. പ്രിൽസിപ്പാൾ അധ്യക്ഷനായി. ഹെഡ്മാശ്റ്റർ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്, സ്റ്റാഫ് സെക്രട്ടറി, മുൻ എസ് പി സി സി പി ഒ ശ്രീ കെ സി സുനിൽ, എൻ എസ് എസ് കോർഡിനേറ്റർ ശ്രീ ഹരീഷ്, എസ് ആർ ജി കൺവീനർ ശ്രീ കെ കെ വിനോദ് കുമാർ എന്നിവർ സംസാരിച്ചു. സമ്മേളനത്തിനു ശേഷം മയ്യിൽ ടൗണിൽ സ്വാതന്ത്യ ദിന റാലിയും നടന്നു. സോഷ്യൽ ക്നബ്ബീന്റെ നേതൃത്വത്തിൽ ഓഡിറ്റോറിയത്തിൽ ചരിത്ര പ്രദർശനവും നടന്നു.
No comments:
Post a Comment