പഴയ കെട്ടിടങ്ങള്‍ ഓര്‍മ്മയാകുന്നു
2019 ജനുവരി 22 >> സ്കൂള്‍
ഓഡിറ്റോറിയത്തോട് ചേര്‍ന്നുള്ള
ഓടിട്ട രണ്ട് കെട്ടിടങ്ങള്‍
പൊളിച്ച് മൂന്ന നിലകളുള്ള
ആധുനീക നിലവാരത്തിലുള്ള
കെട്ടിടങ്ങള്‍ പണിയാന്‍
അനുമതിയായി. ഇരുപത്തി
അഞ്ചോളം ക്ലാസ് മുറികള്‍
ഇതില്‍ ഉണ്ടാകും.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ കിഫ്ബി വഴി അനുവദിച്ച മൂന്ന് കോടി രൂപയുടെ ഫണ്ട്
ഉപയോഗിച്ച് കെട്ടിടം പണിയുന്നതോടെ
1958 ല്‍
നിര്‍മ്മിച്ച പഴയ കെട്ടിടങ്ങള്‍
വിസ്മൃതിയിലാകും. ഇതിന്റെ ഭാഗമായി സമഗ്ര പ്ലാന്‍ തയ്യാറാക്കാനായി കിറ്റ്കോ പ്രതിനിധികള്‍ സ്കൂള്‍ സന്ദര്‍ശിച്ചു. പഞ്ചായത്ത്
പ്രസിഡണ്ട് ശ്രീ.പി.ബാലന്‍,
ശ്രീ.പി.ബിജു,
പി.ടി.എ.പ്രസിഡണ്ട്
ശ്രീ.പി.പി.സുരേഷ്ബാബു,
പ്രിന്‍സിപ്പാള്‍
ശ്രീ. എം.കെ.അനൂപ്
കുമാര്‍, ഹെഡ്മാസ്റ്റര്‍
ശ്രീ.ടി.കെ.ഹരീന്ദ്രന്‍,
സ്റ്റാഫ്
സെക്രട്ടറി ശ്രീ.സി.സി
വിനോദ് കുമാര്‍ എന്നിവര്‍
വികസന പ്രവര്‍ത്തനങ്ങളെ
കുറിച്ച് ചര്‍ച്ച ചെയ്തു.
പദ്ധതി നിര്‍വ്വഹണത്തിനായി കൈറ്റിനെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.
No comments:
Post a Comment