Kalolsavam Winners

ഐ എം എൻ എസ് ജി എച്ച് എസ് ഓവറോൾ ചാമ്പ്യൻമാർ

2019 നവംബർ 8 >> തളിപ്പറമ്പ് ഉപജില്ലാ കലോത്സവത്തിന് തിരശ്ശീല താഴ്‍നപ്പോൾ മത്സരിച്ച എല്ലാ വിഭാഗത്തലും ഒന്നാം സ്ഥാനം കരസ്ഥമാക്കി ഐ എം എൻ എസ് ജി എച്ച് എസ് എസ്  മയ്യിൽ ഓവറോൾ ചാമ്പ്യൻമാരായി. യൂ പി, ഹൈ സ്കൂൾ, ഹയർ സെക്കന്ററി ജനറൽ, അറബിക്, സംസ്കൃതം വിഭാഗങ്ങളിലാണ് ഈ നേട്ടം കൊയ്തത്. മൊറാഴ സൗത്ത് യു പി സ്കൂൾ എൽ പി, യു പി ജനറൽ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനത്തെത്തി. എൽ പി ജനറൽ വിഭാഗത്തിൽ 63 പോയിന്റ് നേടി മൊറാഴ സൗത്ത് എ എൽ പി സ്കൂൾ ഒന്നാം സ്ഥാനത്തെത്തി. 61 പോയിന്റോടെ കണ്ടക്കൈ എൽ പി സ്കൂൾ, പെരവങ്ങൂർ എൽ പി സ്കൂൾ, മയ്യിൽ എൾ പി സ്കൂൾ, മൊറാഴ സെൻട്രൾ യു പി സ്കൂൾ എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 59 പോയിന്റോടെ ചെറു പഴശ്ശി എൽ പി സ്കൂൾ മൂന്നാം സ്ഥാനത്തെത്തി. യു പി ജനറൽ വിഭാഗത്തിൽ 76 പോയിന്റു നേടി മൊറാഴ സൗത്ത് യു പി, ഐ എം എൻ എസ് ജി എച്ച് എസ് എസ്  മയ്യിൽ, മൊറാഴ യു പി സ്ക്കൂൾ എന്നിവർ ഒന്നാം സ്ഥാനത്തെത്തി. 74 പോയിന്റോടെ കയരളം യു പി സ്കൂൾ രണ്ടാം സ്ഥാനവും 72 പോയിന്റോടെ കെ എ കെ എൻ എസ് യു പി എസ് കുറ്റ്യാട്ടൂർ കരസ്ഥമാക്കി. ഹൈ സ്കൂൾ ജനറൽ വിഭാഗത്തിൽ 211 പോയിന്റോട ഐ എം എൻ എസ് ജി എച്ച് എസ് എസ്  മയ്യിൽ ഒന്നാം സ്ഥാനവും 123 പോയിന്റോടെ പറശ്ശിനിക്കടവ് ഹയർസെക്കന്ററി രണ്ടാം സ്ഥാനവും 122 പോയിന്റോടെ മൊറാഴ ജി എച്ച് എസ് എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹയർ സെക്കന്ററി  ജനറൽ വിഭാഗത്തിൽ 222 പോയിന്റോട ഐ എം എൻ എസ് ജി എച്ച് എസ് എസ്  മയ്യിൽ ഒന്നാം സ്ഥാനവും 221 പോയിന്റോടെ കമ്പിൽ മാപ്പിള ഹയർസെക്കന്ററി രണ്ടാം സ്ഥാനവും 162 പോയിന്റോടെ ചട്ടുകപ്പാറ ജി എച്ച് എസ് എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എൽ പി അറബിക്  വിഭാഗത്തിൽ 43 പോയിന്റ് നേടി മുയ്യം യു പി സ്കൂളും , ചെക്കിക്കുളം രാധാകൃഷ്ണ യു പി യും ഒന്നാം സ്ഥാനത്തെത്തി. 41 പോയിന്റോടെ ചെറുപഴശ്ശി വെസ്റ്റ് എൽ പി സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. യു പി അറബിക്  വിഭാഗത്തിൽ 63 പോയിന്റു നേടി പാമ്പുരുത്തി  യു പി ഒന്നാം സ്ഥാനത്തെത്തി. 61 പോയിന്റോടെ കൊളച്ചേരി യു പി, കമ്പിൽ മാപ്പിള ഹൈ സ്കൂൾ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈ സ്കൂൾ അറബിക്  വിഭാഗത്തിൽ 89 പോയിന്റോട ഐ എം എൻ എസ് ജി എച്ച് എസ് എസ്  മയ്യിൽ ഒന്നാം സ്ഥാനവും 86 പോയിന്റോടെ കമ്പിൽ മാപ്പിള ഹൈ സ്കൂൾ രണ്ടാം സ്ഥാനവും 74 പോയിന്റോടെ ചട്ടുകപ്പാറ ജി എച്ച് എസ് എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  യു പി സംസ്കൃതം വിഭാഗത്തിൽ 79 പോയിന്റു നേടി ക.രളം  യു പി ഒന്നാം സ്ഥാനത്തെത്തി. 77 പോയിന്റോടെ ചെക്കിക്കുളം രാധാകൃഷ്ണ യു പി, പെരുമാച്ചേരി യു പി സ്കൂൾ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈ സ്കൂൾ സംസ്കൃതം  വിഭാഗത്തിൽ 73 പോയിന്റോട ഐ എം എൻ എസ് ജി എച്ച് എസ് എസ്  മയ്യിൽ ഒന്നാം സ്ഥാനവും 68 പോയിന്റോടെ പറശ്ശിനിക്കടവ് ഹൈ സ്കൂൾ രണ്ടാം സ്ഥാനവും  കരസ്ഥമാക്കി.

 

No comments:

Post a Comment