വായനാ ദിനം ആചരിച്ചു
2019 ജൂണ്‍ 19 >> സ്കൂളില്‍ വായനാ ദിനം സമുചിതമായി ആചരിച്ചു. രാവിലെ വായനാ ദിന സന്ദേശം മുഴുവന്‍ കുട്ടികള്‍ക്കും ഹെഡ്മാസ്റ്റര് നല്കി. വായനയുടെ പ്രസക്തിയെ കുറിച്ച് കുട്ടികളുടെ കുട്ടികളുടെ പോസ്റ്റര്‍ രചനയും മികച്ച രചനകള്‍ നടത്തിയ ക്ലാസുകള്‍ക്ക് സമ്മാന വിതരണവും നടന്നു. വൈകുന്നേരം മൂന്നു മണിക്ക് പി.ടി.എ ഹാളില്‍ പി.എന്‍.പണിക്കര്‍ അനുസ്മരണ പ്രഭാഷണവും പ്രമുഖ വാഗ്മിയായ മനോജ് പട്ടാനൂര് നടത്തി. പ്രിന്‍സിപ്പാള്‍ എം.കെ.അനൂപ് കുമാര്‍ അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റര് ടി.കെ.ഹരീന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി സി.സി.വിനോദ് കുമാര്‍ എന്നിവര്‍ ആശംശകള് നേര്‍ന്നു. വിദ്യാരംഗം കലാ സാഹിത്യ വേദി, എസ്.പി.സി, എന്‍.എസ്.എസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. വിദ്യരംഗം കലാ സാഹിത്യവേദി കണ്‍വീനര്‍ ജയദേവന് സ്വാഗതവും, എസ്.പി.സി യുടെ സി.പി.ഒ കെ.സി.സുനില്‍ നന്ദിയും പറഞ്ഞു.
വിക്ടർ ചാനലിലെ വിഡിയോകൾ ക്ലാസ്, വിഷയ അടിസ്ഥാനത്തിൽ കാണുന്നതിന് ചുവടെയുള്ള ലിങ്കിൽ ക്ലിക്കു ചെയ്യുക FIRST BELL CLASSES |
No comments:
Post a Comment