സ്കൂൾ കലോത്സവത്തിന് തുടക്കമായി
2022 സപ്തംബർ 28 >> 2022 വർഷത്തെ സ്കൂൾ കലോത്സവത്തിന് തുടക്കമായി. സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പാൾ ശ്രീ എം കെ അനൂപ് കുമാർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ പി പി സുരേഷ്ബാബു അധ്യക്ഷം വഹിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി എം സി ഷീല, ഹയർസെക്കന്ററി സീനിയർ അധ്യാപകൻ ശ്രീ കെ മനോജ് കുമാർ, സ്റ്റാഫ് സെക്രട്ടറി ശ്രീ സി സി വിനോദ് കുമാർ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ എം സുനിൽ കുമാർ സ്വാഗതവും, കലോത്സവം കൺവീനർ ശ്രീമതി എം പി ഷൈന നന്ദിയും പറഞ്ഞു.
No comments:
Post a Comment