Science Class

ശാസ്ത്ര ക്ലാസ് സംഘടിപ്പിച്ചു

2020 ഫെബ്രവരി 5 >> സ്കൂൾ സാമൂഹിക ശാസ്ത്ര ക്ലബ്ബ്, ശാസ്ത്ര ക്ലബ്ബ്, എസ് പി സി വിംഗ്, എൻ എസ് എസ് വിംഗ്, ശാസ്ത്ര സാഹിത്യ പരിഷത്ത് മയ്യിൽ മേഖലാ കമ്മറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പി.ടി.എ ഹാളിൽ ശാസ്ത്ര ക്ലാസ് സംഘടിപ്പിച്ചു. പ്രഫ. കെ പാപ്പുട്ടി ഉദ്ഘാടനം ചെയ്തു. ശാസ്ത്രവും കപട ശാസ്ത്രവും എന്ന വിഷയത്തെ അധികരിച്ച് അദ്ദേഹം ക്ലാസ് എടുത്തു. ശാസ്ത്ര സാഹിത്യ പ്രസിദ്ധീകരണങ്ങളുടെ 2020 വർഷത്തെ വരിസംഖ്യ ഏറ്റു വാങ്ങലും ചടങ്ങിൽ നടന്നു. മയ്യിൽ മേഖലക്കു വേണ്ടി ശ്രീ എ ബാലകൃഷ്ണൻ ശ്രീ കെ പാപ്പുട്ടിക്ക് ലിസ്റ്റു നല്കി. വൈസ് പ്രിൻസിപ്പാൽ ശ്രീ ടി.കെ ഹരീന്ദ്രൻ അധ്യക്ഷം വഹിച്ചു. ശ്രീ ടി വി നാരായണൻ, ശ്രീ കെ വിനോദ് എന്നിവർ സംസാരിച്ചു. ശ്രീ കെ സി പദ്മനാഭൻ സ്വാഗതവും വിദ്യാർത്ഥിനിയായ ചന്ദന നന്ദിയും പറഞ്ഞു.


No comments:

Post a Comment