Anti drug day 2019

ലഹരി വിരുദ്ധ ദിനം ആചരിച്ചു

2019 ജൂണ്‍ 26 >> സ്കൂളിലെ ലഹരിവിരുദ്ധ ദിനം വിവിധ ബോധവല്കരണ പരിപാടികളോടെ നടത്തി. എന്‍.എസ്.എസ്, എസ്.പി.സി യൂണിറ്റുകളുടെ നേതൃത്വത്തില്‍ മയ്യില്‍ ടൗണില്‍ ബോധവല്ക്കരണ റാലി, ബോധവല്‍ക്കരണ ക്ലാസ്, സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പോസ്റ്റര്‍ പ്രദര്‍ശനം, മയ്യില്‍ ടൗണിലെ കടകളില്‍ കയറി ലഹരി വിരദ്ധ ഉത്പന്നങ്ങള്‍ വില്കാതിരിക്കാനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനം ഇവ നടത്തി. ലഹരി വിരുദ്ധ റാലി പ്രിന്‍സിപ്പാള്‍ എം.കെ.അനൂപ് കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ്മാസ്റ്റര്‍ ടി.കെ.ഹരീന്ദ്രന്‍,  അഭിവാദ്യം ചെയ്തു. വൈകുന്നേരം പി.ടി.എ ഹാളില്‍  കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ഒ.പ്രസാദ്  ലഹരി വിരദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി.

No comments:

Post a Comment