വിക്ടർ ചാനലിലെ വിഡിയോകൾ ക്ലാസ്, വിഷയ അടിസ്ഥാനത്തിൽ കാണുന്നതിന് ചുവടെയുള്ള ലിങ്കിൽ ക്ലിക്കു ചെയ്യുക FIRST BELL CLASSES
Independence day 2019
സ്വാതന്ത്ര്യ ദിനം ആചരിച്ചു
2019
ആഗസ്ത് 15 >> രാജ്യത്തിന്റെ എഴുപത്തി മൂന്നാം സ്വാതന്ത്ര്യ ദിനം
സ്കൂളില്‍ ആചരിച്ചു. പ്രിന്‍സിപ്പാള്‍ എം.കെ.അനൂപ് കുമാര്‍, ഹെഡ്മാസ്റ്റര്
ടി.കെ.ഹരീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി.കനത്ത പ്രളയത്തില്‍ നിരവധി ജീവനും സ്വത്ത് വകകളും നഷ്ടപ്പെട്ട പശ്ചാത്തലത്തില്‍ ആഘോഷം ലളിതമായിരുന്നു. എസ്.പി.സി, എന്‍.സി.സി കേഡറ്റുകള്‍ പതാകയെ സല്യൂട്ട് ചെയ്തു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എം.സി.ഷീല, സ്റ്റാഫ് സെക്രട്ടറി സി.സി.വിനോദ് കുമാര്‍, പ്രൈമറി വിഭാഗം സീനിയര്‍ അധ്യാപകന് കെ.സി.പദ്മനാഭന് എന്നിവര്‍ സ്വാതന്ത്യ ദിന ആശംസകള്‍ നേര്‍ന്നു. സ്കൂള്‍ മ്യൂസിക് ക്ലബ്ബിന്റെ വക ദേശഭക്തി ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു.
No comments:
Post a Comment