Victory day 2019

വിജയോത്സവം സംഘടിപ്പിട്ടു

2019 ജൂലൈ 13 >> കഴിഞ്ഞ അധ്യന വര്‍ഷം സ്കൂളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിന് വിജയോത്സവം സംഘടിപ്പിച്ചു. വിജയികളെ അനുമോദിച്ചു കൊണ്ട് ജില്ലാ പഞ്ചായത്ത് പിരസി‍ണ്ട് കെ.വി.സുമേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മയ്യില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ബാലന്‍ അധ്യക്ഷനായിരുന്നു. വിജയികള്‍ക്ക് വിവിധ വ്യക്തികളും സ്ഥാനങ്ങളും ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റുകളും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.നാണു, ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡണ്ട് പി.വസന്തകുമാരി, പി.ടി.എ പ്രസിഡണ്ട് പി.പി.സുരേഷ്ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രിന്‍സിപ്പാള്‍ എം.കെ.അനൂപ് കുമാര്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ ടി.കെ.ഹരീന്ദ്രന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment