Vayanadinam




വായനാദിനത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പുസ്തക ദാനം
2018 ജൂണ്‍ 19 >> വായനാദിനത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ 25000 രൂപ വില വരുന്ന പുസ്തകങ്ങള്‍ സ്കൂള്‍ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. 1963-64, 1964-65 എസ്.എസ്.എല്‍,സി ബാച്ചുകളില്‍ പഠിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായയ സ്മൃതി സംഗമമമാണ് പുസ്തകങ്ങള്‍ നല്കിയത്. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.വത്സലന്‍, പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാര്‍, ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍, ഡേപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി എം.സി.ഷീല, സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി,വിനോദ് കുമാര്‍, ലൈബ്രറി ചുമതലയുള്ള അധ്യാപകന്‍ ശ്രീ.കെ.കെ.വിനോദ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്മൃതി സംഗമം അംഗങ്ങളില്‍ നിന്ന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. സ്മൃതി സംഗമം പ്രവര്‍ത്തകരും പൂര്‍വ്വ അധ്യാപകരുമായ ശ്രീ.പി.വി.അച്ചുതന്‍ മാസ്സര്‍ വായനാ ദിനത്തിന്റെ പ്രസക്തിയെ കുറിച്ചും ശ്രീ.എം.വി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ ആശംസകള്‍ നേര്‍ന്നും സംസാരിച്ചു.







No comments:

Post a Comment