സ്കൂള്‍ തല ശാസ്ത്രമേള സമാപിച്ചു
2018 സപ്തംബര്‍ 22 >> 2018-19 അധ്യന വര്‍ഷത്തെ സ്കൂള്‍ തല ശാസ്ത്രമേള സ്കൂള്‍ ഓഡിറ്റോറിയത്തിലും ക്ലാസ് മുറികളിലുമായി നടന്നു. ഇരുന്നൂറിലേറെ വിദ്യാര്‍ത്ഥികള്‍ ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഗണിതം, പ്രവൃത്തി പരിചയം തുടങ്ങിയ ഇനങ്ങളില്‍ മത്സരിക്കാനെത്തി. മിക്കവയും മികച്ച നിലവാരം പുലര്‍ത്തി. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇനങ്ങള്‍ ഉപജില്ലാമേളയില്‍ അവതരിപ്പിക്കപ്പെടും. മേളയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഹെഡ്മാസ്റ്റര് ശ്രീ.ടി.കെ.ഹരീന്ദ്രന്‍ അനുമോദിച്ചു.
വിക്ടർ ചാനലിലെ വിഡിയോകൾ ക്ലാസ്, വിഷയ അടിസ്ഥാനത്തിൽ കാണുന്നതിന് ചുവടെയുള്ള ലിങ്കിൽ ക്ലിക്കു ചെയ്യുക FIRST BELL CLASSES |
No comments:
Post a Comment