ശാസ്ത്ര പ്രവൃത്തി പരിചയ മേള സ്കൂളിന് മികച്ച നേട്ടം
ഒക്ടോബര്‍ 28 >> ഒക്ടോബര്‍ 27, 28 തീയ്യതികളിലായി ഐ.എം.എന്‍.ജി.എച്ച്.എസ് ല്‍ വെച്ച് നടന്ന തളിപ്പറമ്പ് ഉപജില്ലാ ശാസ്ത്ര പ്രവൃത്തി പരിചയ മേളയില്‍ നമ്മുടെ സ്കള്‍ മികച്ച നേട്ടം കൊയ്തു. ഹൈസ്കൂള്‍ വിഭാഗത്തിലാണ് ഏറ്റവും മികച്ച നേട്ടം കൊയ്തത്. സയന്‍സ്, സാമൂഹിക ശാസ്ത്രം, ഗണിത ശാസ്ത്രം. ഐ.ടി എന്നീ വിഭാഗങ്ങളില്‍ സ്കൂളിന് ചാംപ്യന്ഷഷിപ്പ് കിട്ടി. പ്രൈമറി വിഭാഗത്തിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും വര്‍ക്ക് എക്സ്പീരിയന്‍സിലും ചാംപ്യന്‍മാരായി. മികച്ച നേട്ടം കൊയ്ത വിദ്യാര്‍ത്ഥികളെ പി.ടി.എ പ്രസിഡണ്ട് ശ്രീ.പി,വത്സലന്‍, പ്രിന്‍സിപ്പാള്‍ ശ്രീമതി.ആര്‍ ഉഷാനന്ദിനി, ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ് കുമാര്‍ എന്നിവര്‍ അഭിനന്ദിച്ചു.
No comments:
Post a Comment