Poultry club

പൗള്‍ട്രി ക്ലബ്ബ് വക കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു
2018 ജൂണ്‍ 22 >> മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ സ്കൂളില്‍ പൗള്‍ട്രി ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബംഗങ്ങളായ അന്‍പത് കുട്ടികള്‍ക്ക് അഞ്ച് വീതം ഗ്രാമശ്രീ കോഴികളെ വിതരണം ചെയ്യുകയും ചെയ്തു. ക്ലബ്ബ് ഉദ്ഘാടനവും കോഴിവിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.വി.സുമേഷ് നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ്കുമാര്‍, പൗള്‍ട്രി ക്ലബ്ബ് ചുമതലയുള്ള അധ്യാപകന്‍ ശ്രീ.എം.കെ.ഹരിദാസന്‍, കണ്ടക്കൈ മൃഗാശുപത്രിയിലെ ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരായ ശ്രീ.ഇ.കെ.ഹരിജയന്തന്‍ നമ്പൂതിരി, ശ്രീ.എന്‍.കെ.നിഷാന്ത്, ശ്രീമതി.സി.ജി.ദിവ്യ, ശ്രീമതി.പി.പി.ആസിയ എന്നിവര്‍ സംസാരിച്ചു. കോഴിക്കുഞ്ഞുങ്ങളുടെ കൂടെ പത്തു കിലോ തീറ്റയും പ്രതിരോധ മരുന്നും കുട്ടികള്‍ക്ക് വിതരണം ചെയ്തു.

No comments:

Post a Comment