കരാട്ടെയില്‍ സംസ്ഥാനതലനേട്ടം
സപ്തംബര്‍ 2 >>തൃശൂരില്‍
വെച്ച് നടന്ന കരാട്ടെ മോയിന്തായ് സംസഥാന തല കോംപറ്റീഷനില്‍ 41 കിലോ, 37
കിലോ വിഭാഗങ്ങളില്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഒന്നാം സഥാനം കരസ്ഥമാക്കി. 41 കിലോ ജൂനിയര്‍ വിഭാഗത്തില്‍ പത്താം തരം വിദ്യാര്‍ത്ഥി പ്രനില്രാജ്.കെ യും 37 കിലോ സബ്ജൂനിയര് വിഭാഗത്തില്‍ ഒന്‍പതാം തരം വിദ്യാര്‍ത്ഥി അശ്വിന് കൃഷ്ണ.കെ.സി എന്നിവരാണ് അഭിമാനാര്‍ഹമായ ഈ നേട്ടം കൊയ്തത്. ഇവരുടെ സര്‍ട്ടിഫിക്കറ്റും മെഡലും സ്കൂള്‍ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി.എം.സി.ഷീല, സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി. ഹെഡ്മാസ്റ്റര് ശ്രീ.ടി.കെ.ഹരീന്ദ്രന്‍ അനുമോദിച്ചു.
വിക്ടർ ചാനലിലെ വിഡിയോകൾ ക്ലാസ്, വിഷയ അടിസ്ഥാനത്തിൽ കാണുന്നതിന് ചുവടെയുള്ള ലിങ്കിൽ ക്ലിക്കു ചെയ്യുക FIRST BELL CLASSES |
No comments:
Post a Comment