സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു
2018 ആഗസ്ത് 15 >> രാജ്യത്തിന്റെ എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യ ദിനം സ്കൂളില്‍ സമുചിതമായി ആചരിച്ചു. രാവിലെ ഒന്‍പത് മണിക്ക് പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാര്‍ പതാക ഉയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. എന്‍.സി.സി, എസ്.പി.സി, ജെ.ആര്.സി, എന്‍.എസ്.എസ്, സ്കൗട്ട്, ഗൈഡ് കാഡറ്റുകള്‍ ത്രിവര്‍ണ്ണ പതാകയെ വന്ദിച്ച് സല്യൂട്ട് നല്കി. തുടര്‍ന്ന് ഓഡിറ്റോറിയത്തില്‍ വെച്ച് സ്വാതന്ത്ര്യ ദിനത്തിന്റെ പ്രസക്തിയെ കുറിച്ച് പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാര്‍, ഹെഡ്മാസ്റ്റര് ശ്രീ.ടി.കെ.ഹരീന്ദ്രന്‍, പ്രൈമറി വിഭാഗം സീനിയര്‍ അധ്യാപകന് ശ്രീ.കെ.സി.പദ്മനാഭന്, സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ മ്യൂസിക് ക്ലബ്ബിന്റെ വക ദേശഭക്തി ഗാനങ്ങളും അവതരിപ്പിക്കപ്പെട്ടു.
വിക്ടർ ചാനലിലെ വിഡിയോകൾ ക്ലാസ്, വിഷയ അടിസ്ഥാനത്തിൽ കാണുന്നതിന് ചുവടെയുള്ള ലിങ്കിൽ ക്ലിക്കു ചെയ്യുക FIRST BELL CLASSES |
No comments:
Post a Comment