Environment day 2018

പരിസ്ഥിതി ദിനം 
2018 ജൂണ്‍ 5 >> പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനം സ്കൂളില്‍ വിപുലമായ പരിപാടികളോടെ ആചരിച്ചു. പരിസ്ഥിതി അവബോധ ക്ലാസും, ചെടി വിതരണവും വനവല്‍ക്കരണവും സ്കൂളില്‍ നടന്നു. ചെടികളുടെ വിതരണോദ്ഘാടനം ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ നിര്‍വ്വഹിച്ചു. പരിസ്ഥിതി ക്ലാസ് അധ്യാപകനായ ശ്രീ.കെ.സി.പത്മനാഭന്‍ കൈകാര്യം ചെയ്തു. സ്കൂള്‍ കോമ്പൗണ്ടില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ചെടികളും മരങ്ങളും വെച്ച് പിടിപ്പിച്ചു. അധ്യാപകരായ ശ്രീ.പി.ആര്‍.വിനീഷ് കുമാര്‍, ശ്രീ.പി.പി.പ്രദീപന്‍ എന്നിവര്‍ നേതൃത്വം നല്കി.
   

No comments:

Post a Comment