Mashithandu

' മഷിത്തണ്ട് ' പുസ്തകങ്ങള്‍ നല്കി
2018 ആഗസ്ത് 31 >> 1984 എസ്.എസ്.എല്‍.സി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ' മഷിത്തണ്ട്  ' വക സ്കൂള്‍ ലൈബ്രറിയിലേക്ക് ഇരുപതിനായിരം രൂപ വില വരുന്ന പുസ്തകങ്ങള്‍ സംഭാവനയായി നല്കി. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാര്‍, ഹെഡ്‌മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ എന്നിവര്‍ ' മഷിത്തണ്ട് ' പ്രവര്‍ത്തകരില്‍ നിന്നും പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. പ്രിന്‍സിപ്പാള്‍ സ്വാഗതം പറഞ്ഞു. ' മഷിത്തണ്ട് ' പ്രവര്ത്തകന്‍ ഡോ.വി.സി.സുരേഷ് കുമാര്‍ അധ്യക്ഷം വഹിച്ചു. ഹെഡ്‌മാസ്റ്റര്‍, ഡെപ്യൂട്ടി ഹെഡ്‌മിസ്ട്രസ് ശ്രീമതി എം.സി.ഷീല, സ്റ്റാഫ് സെക്രട്ടറി ശ്രീ.കെ.സി.സുനില്‍, ' മഷിത്തണ്ട് ' ജനറല്‍ കണ്‍വീനര്‍ ശ്രീ.കെ.കെ.വിനോദ്, പ്രവര്‍ത്തകരായ ശ്രീ. പ്രകാശന്‍.എം.കെ, ശ്രീമതി.സലിത.കെ.സി, ശ്രീമതി.രതി.വി.പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശ്രീ.കെ.മനോജ്കുമാര്‍ നന്ദി പറഞ്ഞു.

No comments:

Post a Comment