PTA 2018

പുതിയ പി.ടി.എ കമ്മറ്റി നിലവില്‍ വന്നു
2018 ഒക്ടോബര്‍ 6 >> 2018-19 സ്കൂള്‍ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുള്ള പുതിയ പി.ടി.എ കമ്മിറ്റി രൂപീകരിച്ചു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പി.ടി.എ ജനറല്‍ ബോഡി യോഗത്തില്‍ വെച്ചാണ് പുതിയ കമ്മിറ്റിയെ തെരെഞ്ഞടുത്തത്. യോഗത്തില്‍ പ്രസിഡണ്ട് ശ്രീ.പി.വത്സലന്‍ അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാര്‍ സ്വാഗതം പറഞ്ഞു. റിപ്പോര്‍ട്ടും വരവ് ചെലവു കണക്കും ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ അവതരിപ്പിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ.വി.വി.ദേവദാസന്‍ നന്ദി പറഞ്ഞു. പുതിയ കമ്മറ്റി അംഗങ്ങളായി ചുവടെ പറയുന്നവരെ തെരെഞ്ഞടുത്തു.
പി.പി.സുരേഷ് ബാബു ( പ്രസിഡണ്ട്), സി.പി.നാസര്‍ (വൈസ് പ്രസിഡണ്ട്), സി.സി.ശശി, സി.പദ്മനാഭന്‍, ശ്രീജനി.എന്‍.വി (മദര്‍.പി.ടി.എ പ്രസിഡണ്ട്), ഒ.എം.ദിവ്യ, സജിത.കെ.വി, സവിത.കെ.കെ, അനില്‍കുമാര്‍.കെ.സി, സഖറിയ.കെ.പി, ഷൈമ.പി.പി, എം.കെ.അനൂപ് കുമാര്‍ (സോക്രട്ടറി), ടി.കെ.ഹരീന്ദ്രന്‍ (ഖജാന്‍ജി), എം.സി.ഷീല, സി.സി.വിനോദ്കുമാര്‍, കെ.സി.പദ്മനാഭന്‍, കെ.സി.സുനില്‍, കെ.മനോജ്, കെ.ഷാജി, പി.സി.ഉണ്ണിീകൃഷ്ണന്‍, പി.കെ.ഷൈലജ.

No comments:

Post a Comment