Victory day 2018

വിജയോത്സവം നടത്തി വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
2018 ജൂണ്‍ 30 >>ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സ് പരീക്ഷക്കിരുത്തി മുഴവന്‍ പേരെയും  വിജയിപ്പിച്ച് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എത്തി മികവ് തെളിയച്ചതിന്റെ വിജയോത്സവം സ്കൂളില്‍ സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി വിജയിച്ച അഞ്ഞൂറ്റി എണ്‍പത്തി മൂന്നു കുട്ടികളെയും ചചങ്ങില്‍ അനുമോദിച്ചു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍  വെച്ച് കണ്ണൂര്‍ എം.പി. ശ്രീമതി പി.കെ.ശ്രീമതി ടീച്ചര്‍, തളിപ്പറമ്പ് എം.എല്‍. എ ശ്രീ.ജയിംസ്മാത്യു എന്നിുര്‍ കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ നല്കി. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ എണ്‍പത്തി അഞ്ച് എസ്.എസ്.എല്‍.സി, പതിനേഴ് പ്ലസ് ടു വിദ്യാര്‍ത്ഥികളെയും യു.എസ്.എസ് നേടിയ പതിമൂന്ന് വിദ്യാര്‍ത്തികള്‍കളെയും പ്രത്യേക ഉപഹാരം നല്കി അനുമോദിച്ചു. ടി.കോളപ്പന്‍ നമ്പ്യാര്‍, പി.കെ.ദേവകി അമ്മ എന്ഡോവ്മെന്റ്, എ.പി.ഗോപാലന്‍ സ്മാരക എന്‍ഡോവ്മെന്റ്, എരിഞ്ഞിക്കടവത്ത് അച്ചൂറ ഇല്ലത്ത് പാര്‍വ്വതി അന്തര്‍ജനം സ്മാരക എന്‍ഡോവ്മെന്റ്, എം.വി.ബാലകൃഷ്ണമാരാര്‍ സ്മാരക എന്‍ഡോവ്മെന്റ്, കെ.പി.നാരായണന്‍ നമ്പ്യാര്‍ സ്മാരക എന്‍ഡോവ്മെന്റ് എന്നിവയും മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് വിതരണം ചെയ്തു.  മയ്യില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ബാലന്‍ അധ്യക്ഷം വഹിച്ചു.നൂറു മേനി വിജയം കൊയ്തതിന്റെ ഓര്‍മ്മക്കായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ കാല്‍പ്പാടുകള്‍ - 69 സ്കൂളിന് ഉപഹാരം നല്കി അനുമോദിക്കുകയും ഓര്‍മ്മ മരം വച്ചു പിടിപ്പികുകയും ചെയ്തു. ശ്രീമതി.പി.കെ.ശ്രീമതി ടീച്ചറും, ശ്രീ.ജയിംസ് മാത്യൂവും ചേര്‍ന്ന് പ്രസ്തുത മരം നാട്ടി. കാല്‍പ്പാടുകള്‍ -69 പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.കെ.പി. ജയപാലന്‍, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ടി.വസന്തകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ.കെ.നാണു, യുവജന ക്ഷേമ ബോര്‍ഡ് മെമ്പര്‍ ശ്രീ.ബിജു കണ്ടക്കൈ, മയ്യില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി.കെ.ഉഷ, പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.വത്സലന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാര്‍ സ്വാഗതവും, ഡെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ നന്ദിയും പറഞ്ഞു.
  

No comments:

Post a Comment