Aksharmuttam

അക്ഷരമുറ്റം ഉപജില്ലാക്വിസ്-സ്കൂളിന് നേട്ടം
ഒക്ടോബര്‍ 8>>  മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നടന്ന അക്ഷരമുറ്റം തളിപ്പറമ്പ് സൗത്ത് ഉപജില്ലാതല ക്വിസില്‍ സ്കൂള്‍ നേട്ടം കൊയ്തു. യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം സഥാനം കരസ്ഥമാക്കി. യു.പി.വിഭാഗത്തില്‍ അഭിനവ്.എം, ആദിത്യന്‍.സി എന്നിവരും, എച്ച്.എസ്.വിഭാഗത്തില്‍ ശ്രാവണ്‍.എം, സുജയ്.ടി എന്നിവരും എച്ച.എസ്.എസ് വിഭാഗത്തില്‍ അനന്യ.എം, അജയ്‌കൃഷ്ണന്‍.സി.കെ എന്നിവരുമാണ് നേട്ടം കൊയ്തത്. വിജയികളെ പ്രിന്‍സിപ്പാള്‍ ശ്രീമതി ആര്‍.ഉഷാനന്ദിനി, ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ്കുമാര്‍ എന്നിവര്‍ അനുമോദിച്ചു.

No comments:

Post a Comment