Satyamevajayathe

സത്യമേവ ജയതേ ബോധവല്‍ക്കരണ ക്ലാസ്
2018 ജൂലൈ 3>>കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ബഹു.ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം മൊബൈലില്‍ പ്രചരിക്കുന്ന തെറ്റായ പ്രചരണങ്ങള്‍ക്കും അതു വഴി ഉണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങള്‍ക്കും എതിരെ ജാഗ്രത പാലിക്കുന്നതിനു വേണ്ടി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി. സ്കൂള്‍ പി.ടി.എ ഹാളില്‍ നടന്ന ക്ലാസ് പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ അധ്യക്ഷം വഹിച്ചു. സ്കൂള്‍ ഐ.സി.ടി. ജോയിന്റ് കണ്‍വീനര്‍ ശ്രീ.കെ.പി.രാധാകൃഷ്ണന്‍ ബോധവല്‍ക്കരണ ക്ലാസ് കൈകാര്യം ചെയ്തു.

No comments:

Post a Comment