Literary clubs

                    ഭാഷാ ക്ലബ്ബുകള്‍ രൂപീകരിച്ചു
2018 ജൂണ്‍ 27 >> സ്കൂളിലുള്ള വിവിധ ഭാഷാക്ലബ്ബുകളുടെ ഉദ്ഘാടനം പി.ടി.എ ഹാളില്‍ വെച്ച് നാടന്‍ കലാകാരനും സാഹിത്യകാരനുമായ ശ്രീ.മിനേഷ് മണക്കാട് നിര്‍വ്വഹിച്ചു.‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ ഹരീന്ദ്രന്‍ അധ്യക്ഷം വഹിച്ചു. ഹൈ സ്കൂള്‍ മലയാള വിഭാഗം അധ്യാപകനായ ശ്രീ.സജീവന്‍, പ്രൈമറി വിഭാഗം സീനിയര്‍ അധ്യാപകന്‍ ശ്രീ.കെ.സി.പദ്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് കണ്‍വീനറായ അധ്യാപിക ശ്രീമതി.ഫരീദ സ്വാഗതവും വിദ്യാര്‍ത്ഥിനി കുമാരി ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു


No comments:

Post a Comment