പ്രവേശനോത്സവം
2018 ജൂണ്‍ 1 >> പുതിയ അധ്യന വര്‍ഷത്തിന് ഉത്സവ ഛായയോടെ സ്കൂളില്‍ തുടക്കമായി. പുത്തനുടുപ്പും പുത്തന്‍ബാഗും പുസ്തകവുമായെത്തിയ കുട്ടികളെ അധ്യാപകരും രക്ഷാകര്‍തൃ സമിതിയും ചേര്‍ന്ന് സ്വീകരിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.വത്സലന്‍, പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാര്‍, ഹെഡ്മാസ്റ്റര് ശ്രീ.ടി.കെ.ഹരീന്ദ്രന്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്കി. ഭൂരിഭാഗം കുട്ടികളും രക്ഷിതാക്കളുമായാണ് സ്കൂളില്‍ എത്തിയത്. കുട്ടികളെ ലഡു നല്‍കിയാണ് സ്വീകരിച്ചത്. ക്നാസുകള് ബലൂണുകളും കടലാസ് പൂക്കളും കൊണ്ട് അലങ്കരിച്ചിരുന്നു.കുട്ടികളെ അതതു ക്ലാസുകളില്‍ ഇരുത്തിയ ശേഷം പ്രവേശനോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനവും നടന്നു. മയ്യില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ബാലന് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.വത്സലന്‍ അധ്യക്ഷം വഹിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാര്‍ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റര് ശ്രീ.ടി.കെ.ഹരീന്ദ്രന്‍, പി.ടി.എ എക്സി.കമ്മറ്റി അംഗം അനില്‍കുമാര്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ് കുമാര്‍, പ്രൈമറി വിഭാഗം സീനിയര്‍ അധ്യാപകന് ശ്രീ.കെ.സി.പത്മനാഭന്, ഹൈസ്കൂള്‍ വിഭാഗം അധ്യാപകനായ ശ്രീ.കെ.സി.സുനില്‍ എന്നിവര്‍ സംസാരിച്ചു.
വിക്ടർ ചാനലിലെ വിഡിയോകൾ ക്ലാസ്, വിഷയ അടിസ്ഥാനത്തിൽ കാണുന്നതിന് ചുവടെയുള്ള ലിങ്കിൽ ക്ലിക്കു ചെയ്യുക FIRST BELL CLASSES |
No comments:
Post a Comment